കൊച്ചി:കേരള ബ്‌ളാസ്‌റ്റേഴ്‌സിനു കരുത്തു പകരാന്‍ ഇനി മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍.മോഹന്‍ലാലിനെ ഗുഡ്‌വില്‍ അംബാസിഡറായി കേരള ബ്ലാസ്റ്റേഴ് പ്രഖ്യാപിച്ചു.ഐഎസ്എല്‍ അഞ്ചാം സീസണിന് മുന്നോടിയായി കൊച്ചിയില്‍ നടന്ന ഔദ്യോഗിക ജഴ്സി പ്രകാശന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്.അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍.ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു കഴിഞ്ഞ സീസണിലെ ബ്രാന്‍ഡ് അംബാസിഡര്‍.
മോഹന്‍ലാല്‍, ടീം മാനേജര്‍ ഡേവിഡ് ജെയിംസിന് നല്‍കി ജെഴ്സി പ്രകാശനം ചെയ്തു.നായകന്‍ സന്ദേശ് ജിംഗന്റെ നേതൃത്വത്തില്‍ 25 താരങ്ങളും പിന്നാലെ പരിശീലകന്‍ ഡേവിഡ് ജെയിംസും പുതിയ ജെഴ്സിയണിഞ്ഞ് വേദിയിലെത്തി.
അഭിമാനം നിറഞ്ഞ നിമിഷമെന്നാണ് മോഹന്‍ലാല്‍ പുതിയ പദവിയെ
ക്കുറിച്ചു പറഞ്ഞത്.ചെറുപ്പം മുതല്‍ ക്രിക്കറ്റും ഫുട്ബോളും കളിച്ചിരുന്നു.സിനിമയില്‍ എത്തിയതില്‍ പിന്നെയാണ് അത് കുറഞ്ഞത്.കായിക മത്സരങ്ങള്‍ക്ക്  സമൂഹത്തില്‍  പോസിറ്റീവ് പ്രതിഫലനം സൃഷ്ടിക്കാനുള്ള കഴിവുണ്ട്.കേരളത്തിലെ യുവജനതയെ ഫുട്ബോളിലൂടെ ജീവിതത്തിന്റെ വിജയപാതയില്‍ എത്തിക്കാന്‍ സഹായിക്കുമെന്നതിനാല്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗുഡ്‌വില്‍ അംബാസിഡറായിരിക്കാന്‍ ഏറെ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.