മുംബൈ: മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധമാക്കി. നിലവിലെ നിക്ഷേപകര്‍ക്കും പുതുതായി നിക്ഷേപിക്കുന്നവര്‍ക്കും ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമാണ്.
ഡിസംബര്‍ 31നുമുമ്പ് നിലവിലുള്ള നിക്ഷേപകര്‍ ഫോളിയോ ആധാറുമായി ലിങ്ക് ചെയ്യുകയും 2018 ജനുവരി ഒന്നുമുതല്‍ ഫണ്ടില്‍ പുതിയതായി നിക്ഷേപിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാണെന്ന് ആംഫി(അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്ത്യ) അധികൃതര്‍ പറഞ്ഞു.
കൂടാതെ ആധാര്‍ ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകള്‍ 2018 ജനുവരി മുതല്‍ മരവിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. മ്യൂച്വല്‍ ഫണ്ട് രജിസ്ട്രാര്‍മാരായ കാംസ്, കാര്‍വി എന്നിവവഴി നിക്ഷേപകര്‍ക്ക് ആധാര്‍ ലിങ്ക് ചെയ്യാം.
നിക്ഷേപകന്റെ ആധാര്‍ നമ്പര്‍ ഇല്ലാതെ പുതിയതായി നിക്ഷേപം സ്വീകരിക്കേണ്ടെന്നാണ് എഎംസികള്‍ക്ക് കഴിഞ്ഞദിവസം ലഭിച്ച ആംഫിയുടെ ഇമെയിലില്‍ വിശദീകരിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നിയമപ്രകാരമാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നത്.