റിയാദ്: വൈഫൈ ഇന്റര്‍നെറ്റ് കണക്ഷന്‍ തൊട്ടടുത്ത റൂമിലുള്ള രണ്ട് യമനികള്‍ക്ക് ഷെയര്‍ ചെയ്തതുമായി ബന്ധപെട്ട് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ മൂന്ന് മലയാളികള്‍ക്ക് മോചനം. മലപ്പുറം സ്വദേശികളായ ഫിറോസ്, മൊയ്തീന്‍ കുട്ടി, തിരുവനന്തംപുരം സ്വദേശിയായ ഫെബിന്‍ റാഷിദ് എന്നിവരാണ് മോചിതരായത്.
സെപ്തംബര്‍ 25 ന് സൗദി സുരക്ഷസേനയുടെ പിടിയാലായ ഇവരെ സാമുഹ്യപ്രവര്‍ത്തകനും ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് പ്രസിഡണ്ട് അയൂബ് കരൂപടന്ന, മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവരുടെ ശ്രമഫലമായാണ് ഇവരെ മോചിപ്പിച്ചത്.
ജിദ്ദയില്‍ ഹംദാനിയ എന്ന സ്ഥലത്ത് ചെമ്മീന്‍ കൊണ്ടുള്ള സാന്റ്‌വിച്ച് വില്‍ക്കൂന്ന കടയിലാണ് മൂവരും ജോലിചെയ്യുന്നതും അതിനടുത്തായാണ് താമസിക്കുന്നതും. ഇവര്‍ റൂമില്‍ തിരുവനന്തപുരം സ്വദേശി റഷീദ് ഫെബിന്റെ ഐ.ഡി യില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ എടുത്തിരുന്നു. മാസവാടക ഷെയര്‍ ചെയ്യുന്നതിനായി തൊട്ടടുത്ത റൂമില്‍ താമസിക്കുന്ന യെമന്‍ പൗരമാര്‍ക്കും ഒരുവര്‍ഷത്തോളമായി അവര്‍ നെറ്റ് കണക്ഷന്‍ കൊടുത്തിരുന്നു.
രണ്ട് യമനികള്‍ 2017 സെപ്തംബര്‍ പത്തിനാണ് തൊട്ടടുത്ത റൂമില്‍ താമസത്തിനെത്തിയത്. എന്നാല്‍ സെപ്തംബര്‍ 25ന് രാവിലെ പതിനൊന്ന് മണിക്ക് 15 ല്‍പരം സുരക്ഷാസേന എ.കെ 47 ആയുധങ്ങളുമായി മലയാളികളുടെ റൂമിലേക്ക് ഇടിച്ചു കയറുകയും ഉറങ്ങിന്നവരെ അറ്റസ്റ്റ് ചെയ്യുകയും കാലിലും കൈയിലും ചങ്ങല ഇടുകയും മുഖം മൂടി ധരിപ്പിക്കുകയും താമസ സ്ഥലം മുഴവന്‍ പരിശോധിക്കുകയും പിന്നീട് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലും അറിഞ്ഞിരുന്നില്ല. എന്നാല്‍ ചോദ്യം ചെയ്യലിനിടെയാണ് അടുത്ത് താമസിച്ചിരുന്ന യമനികള്‍ റിയാദില്‍ സ്‌ഫോടനം നടത്താന്‍ വന്ന തീവ്രവാദികളുടെ കണ്ണികളാണ് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുപത്തിമൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ഇവരെ വിട്ടയച്ചത്. ഇവരുടെ ഫേസ് ബുക്ക് ,വാട്ട്‌സ്അപ്പ് മറ്റുകാര്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നിയമവിരുദ്ധമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കേസ് ചാര്‍ജ് ചെയ്തിട്ടില്ല. സൗദിയിലെ നിയമ അനുസരിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ സ്വന്തം ആവശ്യത്തിന് എടുക്കുന്ന കണക്ഷന്‍ മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യുന്നത് കുറ്റകരമാണ്.