കണ്ണൂര്‍:സിപിഎം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് യാക്കൂബിനെ ബോംബെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ 5 പ്രതികള്‍ കുറ്റക്കാരെന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. ആര്‍എസ് എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുള്‍പ്പെടെ 10 പ്രതികളെ കേസില്‍ വെറുതെവിട്ടു.ആഎസ്എസ് നേതാവ് കീഴൂര്‍ മീത്തലെപുന്നാട് ദീപംഹൗസില്‍ ശങ്കരന്‍ മാസ്റ്റര്‍ (48) അനുജന്‍ വിലങ്ങേരി മനോജ് (42) തില്ലങ്കേരി ഊര്‍പ്പള്ളിയിലെ പുതിയവീട്ടില്‍ വിജേഷ് (38)കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശന്‍ (48) കീഴൂര്‍ പുന്നാട് കാറാട്ട്ഹൗസില്‍ പി കാവ്യേഷ് (40) എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.വല്‍സന്‍ തില്ലങ്കേരിക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരുന്നത്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പിഎസ് ശ്രീധരന്‍പിള്ള പ്രതികള്‍ക്കുവേണ്ടി ഹാജരായിരുന്നു.കുറ്റക്കാര്‍ക്കുള്ള ശിക്ഷ ഉച്ചയ്്ക്കുശേഷം വിധി പറയും.
2006 ജൂണ്‍ 13നാണ് യാക്കൂബിനെ കൊലപ്പെടുത്തിയത്. സുഹൃത്തിന്റെ വീട്ടില്‍ സാസാരിച്ച് നില്‍ക്കേ ആര്‍ എസ് എസ് ബിജെപി പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറി യാക്കൂബിനെ ബോംബെറിഞ്ഞു കൊല്ലുകയായിരുന്നു.