വാഷിങ്ടണ്‍: യു എസ് സൈന്യത്തില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകളെ വിലക്കി കൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് വാഷിങ്ടണ്‍ ഫെഡറല്‍ കോടതി ജഡ്ജ് താത്ക്കാലികമായി തടഞ്ഞു.
ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഭരണഘടനാപരമായ അവകാശത്തിനുമേല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൈകടത്തുന്നു എന്നാരോപിച്ചാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സര്‍വ്വീസ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിവിധി.
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അവസരം നല്‍കുന്നതിലൂടെ സൈന്യത്തിന് ദോഷം വരുന്നുണ്ടെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
മുന്‍പ് ബറാക്ക് ഒബാമ സൈന്യത്തില്‍ ലിംഗ സമത്വം കൊണ്ടുവരുന്നതിന്റെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും അവസരം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് അധികാരത്തിലേറിയ ഡൊണാള്‍ഡ് ട്രംപ് സൈന്യത്തില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം പുറപ്പെടുവിച്ചു.