ലക്‌നൗ:ബാര്‍ കൗണ്‍സില്‍ വനിതാ പ്രസിഡന്റിനെ ആഗ്ര കോടതി വളപ്പില്‍ വെടിവെച്ചുകൊന്നു.രണ്ട് ദിവസം മുന്‍പ് ആഗ്ര ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദര്‍വേശ് സിങ് യാദവാണ് കൊല്ലപ്പെട്ടത്.അഭിഭാഷകനായ മനിഷ് ശര്‍മ്മയാണ് വെടിവെച്ചത്. ദര്‍വേശിനെ വെടിവെച്ച ശേഷം സ്വയം വെടിവെച്ച മനീഷ് ശര്‍മ്മ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.
ദര്‍വേശിനുനേരെ മനീഷ് ശര്‍മ്മ മൂന്നുതവണ വെടിയുതിര്‍ത്തെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.ദര്‍വേശിന് നേരെ വെടിയുതിര്‍ത്തശേഷം സ്വയം വെടിവെച്ച മനീഷ് ശര്‍മ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്
ഉത്തര്‍പ്രദേശില്‍ ബാര്‍ കൗണ്‍സിലിലെ ആദ്യ വനിതാ പ്രസിഡന്റായി തിങ്കളാഴ്ചയാണ് ദര്‍വേശിനെ തെരഞ്ഞെടുത്തത്.ദര്‍വേഷും മനീഷ് ശര്‍മ്മയും വര്‍ഷങ്ങളായി സഹപ്രവര്‍ത്തകരായിരുന്നു.