ന്യൂഡല്‍ഹി:ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിധിയിലെ പിഴവ് എന്താണെന്നും,ആ വിധി എന്തുകൊണ്ട് പുന:പരിശോധിക്കണമെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്.സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ച് തുടങ്ങവേയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോുടെ പരാമര്‍ശം.
എന്നാല്‍ എന്‍ എസ്എസിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരന്‍ ഭരണഘടനയുടെ 15-ാം അനുച്ഛേദ പ്രകാരം ക്ഷേത്ര ആചാരങ്ങള്‍ ദ്ദാക്കിയത് തെറ്റാണെന്ന് വാദിച്ചു.പ്രധാന വിഷയങ്ങള്‍ കോടതിക്ക് മുമ്പില്‍ എത്തിയില്ല.വിധിയില്‍ പിഴവുണ്ടെന്നും യുവതീപ്രവേശനം തൊട്ടുകൂടായ്മയുടെ ഭാഗമല്ലെന്നും പരാശരന്‍ പറഞ്ഞു.പൊതുസ്ഥലങ്ങളിലെ തുല്യ അവകാശം ആരാധനാലയങ്ങളില്‍ ബാധകമല്ലെന്നും എന്‍എസ്എസ് സുപ്രീം കോടതിയെ അറിയിച്ചു.
എന്നാല്‍ ഭരണഘടനയുടെ 15(2) അനുച്ഛേദപ്രകാരമാണ് തന്റെ വിധിയെന്ന് ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ പറഞ്ഞു.