ദില്ലി: ഇനി ശബരിമല യുവതിപ്രവേശന വിധി പുനഃപരിശോധിക്കുന്നത് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചായിരിക്കും.അതിൽ തീരുമാനമാകുന്നതുവരെ നിലവിലെ സ്ഥിതി തുടരും. വിധിക്കെതിരെ കേരളത്തിൽ നടന്ന അക്രമങ്ങളെ കോടതി നിശിതമായി വിമർശിച്ചു. സംഘടിതമായ അക്രമങ്ങൾ ഭരണഘടനാ വിരുദ്ധമാണ് എന്ന് കോടതി നിരീക്ഷിച്ചു. സർക്കാർ കുറച്ചുകൂടി കർശനമായി അക്രമങ്ങളെ നേരിടണമായിരുന്നു എന്ന് ജസ്റ്റിസ് നരിമാൻ ന്യൂനപക്ഷ വിധിയിൽ പരാമർശിച്ചു.
ശബരിമല കേസ് വിശാല ബഞ്ചിന് വിട്ടുകൊണ്ടാണ് ഇന്നത്തെ സുപ്രീം കോടതി വിധി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ അഭിപ്രായത്തെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക തീരുമാനം.
ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയ്, ഇന്ദു മല്‍ഹോത്ര, ഖാന്‍വില്‍ക്കര്‍ എന്നിവരാണ് കേസ് വിപുല ബഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ടത്.
രോഹിന്‍ടണ്‍ നരിമാന്, ജസ്റ്റിസ് ചന്ദ്രചൂഡ് എന്നിവരാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. പുന:പരിശോധന ഹര്‍ജികള്‍ തള്ളണമെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.
മൂന്ന് ജഡ്ജിമാരുടെയും അഭിപ്രായത്തോട് കടുത്ത വിയോജിപ്പാണ് ജഡ്ജി നരിമാന് പ്രകടിപ്പിച്ചത്. ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്ന് പറഞ്ഞ നരിമാന് പ്രത്യേകം വിധി വായിച്ചു.