തൃശൂര്‍: യുവ സംവിധായകന് നിഷാദ് ഹസനെ അക്രമിച്ചു തട്ടിക്കൊണ്ടു പോയതായി പരാതി.’വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന ചിത്രത്തിന്റെ സംവിധായകനായ നിഷാദിനെ പാവറട്ടിയില്‍ വെച്ച് പുലര്‍ച്ചെയോടെയാണ് ആക്രമിച്ച് തട്ടികൊണ്ടുപോയതെന്ന് ഭാര്യ പറയുന്നു. ആക്രമണത്തില്‍ പരുക്കേറ്റ നിഷാദിന്റെ ഭാര്യയെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ചിറ്റിലപ്പിള്ളി മുള്ളൂര്‍ക്കായലിനു സമീപത്തു വെച്ചാണ് ആക്രമണമുണ്ടായത്.നിഷാദും ഭാര്യയും കാറില്‍ ഗുരുവായൂര്‍ക്കു പോവുമ്പോഴായിരുന്നു ആക്രമണം.പാവറട്ടിയിലെത്തിയപ്പോള് മറ്റൊരു കാറിലെത്തിയ സംഘം കാറിനെ മറികടന്നു നിറുത്തി അക്രമിക്കുകയായിരുന്നുവെന്നു പറയുന്നു. മര്‍ദിച്ച് അവശനാക്കി നിഷാദിനെ സംഘം വന്നിരുന്ന കാറില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. മുന്‍ നിര്‍മാതാവ് സിആര്‍ രണ്‍ദേവ് ആണ് ആക്രമണത്തിന് പിന്നിലെന്ന് നിഷാദിന്റെ ഭാര്യ പ്രതീക്ഷ പറഞ്ഞു. മാസ്ക്ക് ധരിച്ച മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. മുന്‍പും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഭാര്യ പറഞ്ഞു.
നിഷാദ് സംവിധാനം ചെയ്ത ‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന സിനിമ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളുമുണ്ടായിരുന്നതായി പറയപ്പെടുന്നു.