കോഴിക്കോട്: സി പി ഐ സംസ്ഥാന  സെക്രട്ടറി കാനം രാജേന്ദ്രൻ  വിടാനുള്ള മട്ടില്ല .കോഴിക്കോട് യു എ പി എ  ചുമത്തിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനവുമായി കാനം വീണ്ടും രംഗത്തെത്തി .മാവോയിസ്റ്റുകളെ ഇസ്ലാമികതീവ്രവാദികളാണ് ഇപ്പോൾ  പ്രോത്സാഹിപ്പിക്കുന്നത് എന്ന സി പി എം  ജില്ലാ സെക്രട്ടറി  പി മോഹനന്റെ പരസ്യ പ്രസംഗം വന്നതിനു പിന്നാലെ ആയിരിന്നു കാനം രാജേന്ദ്രന്റെ പ്രതികരണം .കാനത്തിന്റെ ശരീര ഭാഷയും മുഖത്തെ ഗൗരവവും വിഷയത്തിലെടുത്തിരിക്കുന്ന കടുത്ത നിലപാട് ശരിവയ്ക്കുന്നതാണ്.യു എ പി എ വിഷയത്തിൽ കോഴിക്കോട് നടത്തിയ സെമിനാറിൽ പങ്കെടുത്ത ശേഷം യു എ പി എ ചുമത്തപ്പെട്ട കേസിലെ ഒരു പ്രതിയായ അലൻ ശുഹൈബിന്റെ പിതാവിനെ കണ്ടു  കാനം രാജേന്ദ്രൻ ചർച്ച നടത്തി .രണ്ടു സിമ്മുള്ളതോ മാവോയിസ്റ് ആഭിമുഖ്യമുള്ള പുസ്തകങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നതോ കുറ്റകരമാകുന്നതെങ്ങനെ എന്നതാണ് കാനത്തിന്റെ ചോദ്യം .പോലീസ് പറയുന്നതിനെ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകാരോട് തനിക്കു ബഹുമാനമില്ലെന്നും കാനം പറഞ്ഞു .എന്നാൽ  ജമാഅത്തെ ഇസ്ലാമിയയുടെ സംഘടനയായ  സോളിഡാരിറ്റി സംഘടിപ്പിച്ച പരിപാടിയിൽ അലൻ ഷുഹൈബ്  പങ്കെടുത്തതിനെക്കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചുമില്ല കാനം വിശദീകരിച്ചുമില്ല .