സി.പി.എം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയ സംഭവത്തിൽ കടന്നാക്രമണവും പ്രതിരോധവും ആയി ഇരു മുന്നണികളും.. യു. എ.പി.എ വിഷയത്തിൽ സി.പി.എം നിലപാട് തുടക്കം മുതൽ യു.എ.പി.എ ക്ക് എതിരാണന്നും ഏറ്റവും അവസാനം അമിത് ഷാ അവതരിപ്പിച്ച ഭേദഗതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതും എതിർത്തു വോട്ട് ചെയ്തതും തങ്ങൾ മാത്രമാണെന്നും സി.പി.എം വാദിക്കുന്നു… കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പിന്തുണയോട് കൂടി വന്ന കരിനിയമമാണ് യു.എ.പി.എ എന്നും കോൺഗ്രസ് സർക്കാർ ചുമത്തിയ യു.എ പി.എ കേസുകൾ ഈ സർക്കാർ പിൻവലിക്കുകയായിരുന്നുവെന്നുമാണ് സി.പി.എം നിലപാട്.
  എന്നാൽ പോലീസിനെ കയറൂരി വിട്ട് ഗുജറാത്ത് മാതൃകയിൽ വ്യാജ ഏറ്റുമുട്ടലുകളാണ് കേരളത്തിൽ സൃഷ്ടിക്കുന്നതെന്നും. സംശയത്തിന്റെ പേരിൽ യു.എ.പി.എ ചുമത്തുന്നതു മെല്ലാം കേരളം പോലീസ് രാജിലേക്ക് ആണെന്ന നിലപാടിലാണ് കോൺഗ്രസ്..
എന്നാൽ മാവോയിസ്റ്റ് ബന്ധം സംശയിക്കപെടുന്ന കേസുകളിൽ യു.എ.പി.എ അല്ലാതെ ഒരു വകുപ്പും ചേർക്കാൻ കഴിയില്ലെന്നും .മാവോയിസ്റ്റ് സംഘടനയെ യു.പി.എ ഗവൺമെൻറ് നിയമം മൂലം നിരോധിച്ചതാണെന്നും അതുകൊണ്ട് തന്നെ മാവോയിസ്റ്റ് പ്രവർത്തനം ദേശവിരുദ്ധ പ്രവർത്തനമാണെന്നും സി.പി.എം തിരിച്ചടിക്കുന്നു…. എന്നാൽ തിരഞ്ഞെടുപ്പിലെ തിരിച്ചടികളിൽ നിന്ന് രാഷ്ട്രിയ ഉയർത്തെഴുന്നേൽപിന്  പുതിയ വിവാദങ്ങൾ യുഡിഎഫിന് സഹായകമായി എന്നതാണ് യഥാർത്ഥ്യം.