തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്കു കുത്തേറ്റു.മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനാണ് കുത്തേറ്റത്.ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖിലിന്റെ ആരോഗ്യനില തൃപീതികരമാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
ഹിസ്റ്ററി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞദിവസവും കോളജില്‍ പ്രശ്‌നങ്ങളുണ്ടായതായി പറയപ്പെടുന്നു.എസ്എഫ്‌ഐ യൂണിറ്റ് കമ്മറ്റി ഭാരവാഹികളാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് മറ്റു വിദ്യാര്‍ത്ഥികള്‍ പറയുന്നത്.സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ എസ്എഫ്‌ഐക്കെതിരെ പ്രതിഷേധമാര്‍ച്ച് നടത്തുകയാണ്.പുറത്തുനിന്നും ഗുണ്ടകളെ വിളിച്ചുവരുത്തി ആക്രമിച്ചെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.