തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജ് മാറാന്‍ അപേക്ഷ നല്‍കി.ഇനി കോളജില്‍ തുടരാന്‍ പെണ്‍കുട്ടിക്കു ഭയമാണെന്നും അതുകൊണ്ട് മറ്റൊരു കോളജിലേക്കു മാറ്റത്തിന് അപേക്ഷിച്ചിരിക്കുകയാണെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പലിനാണ് അപേക്ഷ നല്‍കിയത്.സര്‍വകലാശാല വിസിയേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
യൂണിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യക്കു ശ്രമിച്ച ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥി എസ്എഫ് പ്രവര്‍ത്തകരെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നും കരഞ്ഞു കാലുപിടിച്ചിട്ടും നിര്‍ബന്ധമായി സംഘടനാപ്രവര്‍ത്തനത്തിനു കൊണ്ടുപോയെന്നും മറ്റുമാണ് പെണ്‍കുട്ടി ആരോപിച്ചത്.എന്നാല്‍ പിന്നീട് എസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരായ പരാതി പിന്‍വലിക്കുകയായിരുന്നു. ആര്‍ക്കെതിരെയും പരാതിയില്ലെന്നാണ് കോടതിയിലും,പോലീസിനും പെണ്‍കുട്ടി നല്‍കിയ മൊഴി.ക്ലാസുകള്‍ നഷ്ടപ്പെട്ടത് മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്നും അതുകൊണ്ടാണ് ആത്്മഹത്യക്കു ശ്രമിച്ചതെന്നുമാണ് പെണ്‍കുട്ടി പിന്നീട് പറഞ്ഞത്.