തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദവിദ്യാര്‍ഥിയായ അഖിലിനു കുത്തേറ്റ സംഭവത്തില്‍ മൂന്നു പ്രതികള്‍കൂടി അറസ്റ്റില്‍. കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളായ ആരോമല്‍,അദ്വൈത്,ആദില്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.ആരോമല്‍ കഴിഞ്ഞ വര്‍ഷം പാളയത്തുവെച്ച് പൊലീസുകാരെ മര്‍ദ്ദിച്ച കേസിലെ പ്രതിയാണ്. എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
അതേസമയം കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാംപ്രതി നസീമും ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.എസ്എഫ്‌ഐ കോളേജ് യൂണിറ്റ് പ്രസിഡന്റായ ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്നും പിടിച്ചു വച്ച് കുത്താന്‍ സഹായിച്ചത് യൂണിറ്റ് സെക്രട്ടറിയായ നസീമാണെന്നും അഖില്‍ മൊഴി നല്‍കിയിരുന്നു.
ശിവരഞ്ജിത്തും നസീമും ഉള്‍പ്പെടെ 8 പ്രതികള്‍ക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.അതേസമയം പ്രതികളുണ്ടെന്ന് സംശയിക്കുന്ന പിഎംജി സ്റ്റുഡന്‍സ് സെന്ററിലും ഹോസ്റ്റലുകളിലും പൊലീസിന് ഇതുവരെ റെയ്ഡ് നടത്താന്‍ സാധിച്ചിട്ടില്ല.റെയ്ഡിനെത്തിയ പൊലീസുകാര്‍ ഉന്നതതലത്തിലുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മടങ്ങിപ്പോയതായാണറിയുന്നത്.