ദില്ലി: കേരളത്തിലെ യൂത്ത് കോൺഗ്രസ്‌ ഇലക്ഷൻ  ആലുവ മുൻസിഫ് കോടതി സ്റ്റേ ചെയ്തിരുന്നു. ആ സ്റ്റേ വെക്കേറ്റ് ചെയ്യുന്നതിന് വേണ്ടി ഇലക്ഷൻ നടത്തുന്ന ഏജന്‍സിക്കും   അഖിലേന്ത്യ സെക്രട്ടറി രവീന്ദ്ര ദാസിനും വേണ്ടി  ഹാജരായ വക്കീൽ അൽജോ കെ ജോസഫ്  വക്കാലത്തിട്ടത് പാർട്ടിയുടെ അനുമതിയില്ലാതെ.  മൂവായിരത്തി അറുനൂറു കോടി രൂപയുടെ അഴിമതിയാരോപിക്കപ്പെട്ട അഗസ്ത്യ വേസ്റ്റ് ലാൻഡ്  ഹെലികോപ്റ്റർ ഇടപാടിൽ വിവാദ നായകൻ ക്രിസ്ത്യൻ മിഷേലിനു വേണ്ടി കോടതിയിൽ ഹാജരായതിന്റെ പേരിൽ അൽജോയെ യൂത്ത്  കോൺഗ്രസ്‌ നേരത്തെ പുറത്താക്കിയതാണ്. അഖിലേന്ത്യാ യൂത്ത് കോൺഗ്രസ്സ് ലീഗൽ സെല്ലിൽ അൽജോ നേരത്തേ പ്രവർത്തിച്ചിരുന്നു. അൽജോയെ കേസിൽ സംഘടനയെ പ്രതിനിധീകരിക്കാൻ ചുമതലപ്പെടുത്തിയിട്ടില്ല എന്ന് യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ വക്താവ് അമരീഷ് രഞ്ചൻ പാണ്ടേ പത്രക്കുറിപ്പിറക്കി.