ദില്ലി:യോഗയെ സാധാരണക്കാരിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.യോഗ ഗ്രാമങ്ങളിലെത്തിക്കേണ്ട സമയമാണെന്നും മോദി പറഞ്ഞു.അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് റാഞ്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മോദിക്കൊപ്പം യോഗ ചെയ്യാന്‍ മുപ്പതിനായിരത്തിലധികംപേര്‍ റാഞ്ചിയിലെ പ്രഭാത് താരാ മൈതാനത്ത് എത്തിയിരുന്നു.
സംസ്ഥാനത്തും വിവിധയിടങ്ങളില്‍ യോഗാ ദിനാചരണം നടന്നു.തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന യോഗദിനാചരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു. യോഗ മതപരമായ ചടങ്ങല്ല.ജാതി മത ഭേദമന്യേ പരിശീലിക്കണം.ശരീരത്തിനും മനസ്സിനും ഒരു പോലെ വ്യായാമം നല്‍കാന്‍ യോഗയ്ക്കു സാധിക്കും.യോഗ മതപരമാണെന്ന് പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.