ആയിരക്കണക്കിന് മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് കാരണമായ ഒരു രോഗാവസ്ഥയെക്കുറിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്തുകയും പൂര്‍ണ്ണമായും അത് ചികിത്സിച്ച് ഭേദമാക്കാനുള്ള ഒരു ചികിത്സാ വിധിയും കണ്ടെത്തിയിരിക്കുകയാണ് ബ്രിട്ടണിലെ ഗവേഷകര്‍. രക്ത ധമനികള്‍ മുറിഞ്ഞുപോകുന്നതിന്‍റ ഭാഗമായി ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങളുമായി വൈദ്യശാസ്ത്ര രംഗത്തെ ഗവേഷകര്‍ ഇപ്പോള്‍ എത്തിക്കഴിഞ്ഞു.പത്ത് മിനിറ്റ് മാത്രം ദൈര്‍ഘ്യം വരുന്ന സ്കാനിംഗിലൂടെ മാരകമായ ഈ ആരോഗ്യപ്രശ്നത്തിന് പരിഹാരമായിരിക്കുകയാണ്.
5 മണിക്കൂര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിന് ശേഷം ഡേവിഡ് എന്ന രോഗി ബ്രിട്ടണില്‍ മരണപ്പെട്ടു. ഹൃദയത്തില്‍ നിന്ന് ആമാശയത്തിലേക്ക് പോകുന്ന ധമനികളില്‍ ഉണ്ടായ മുറിവായിരുന്നു ഡേവിഡിന്‍റെ മരണത്തിന് കാരണമായത് എന്ന് ഡോക്റ്റര്‍മാര്‍ കണ്ടെത്തി. ധമനികളുടെ മൃദുലമായ ഭാഗത്ത് പൊട്ടലുണ്ടായതിനാല്‍ അയോര്‍ട്ട തകര്‍ന്നാണ് ഈ രോഗി മരണത്തിന് കീഴടങ്ങുകയുണ്ടായത്.വേയില്‍സിലും ഇംഗ്ലണ്ടിലും മാത്രം 5000ത്തോളം മരണം ഇതിനകം തന്നെ ഇത്തരത്തില്‍ സംഭവിച്ച് കഴിഞ്ഞിരുന്നു ,റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതില്‍ 65 വയസ്സ് കഴിഞ്ഞ് പുരുന്‍മാരാണ് കൂടുതല്‍ വെല്ലുവിളി അഭിമുഖീകരിച്ചതെന്നും സ്ത്രീകള്‍ ഹോര്‍മോണുകളുടെ സഹായത്തൊടെ പലപ്പോഴും രക്ഷപ്പെട്ടുവെന്നും പഠനം ചൂണ്ടിക്കാട്ടി.അബ്നോര്‍മല്‍ അയോര്‍ട്ടിക്ക് അനീറിസം എന്ന, ശരീരത്തിലെ ധമനികള്‍ക്കുണ്ടാകുന്ന ക്ഷതവും അതുമൂലം അയോര്‍ട്ട നശിക്കുന്നതും പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.
ധമനികള്‍ ബലൂണുകള്‍ പോലെ വീര്‍ക്കുന്ന അവസ്ഥയാണുണ്ടാകുന്നു .ഈ അവസ്ഥയിലേത്തിയവര്‍ പലരും ആശുപത്രികളിലേക്ക് എത്തുന്നതിന് മുമ്പ് മരണമടയും.മറ്റ് ചിലര്‍ ആശുപത്രിയിലെത്തി ശസ്ത്രക്രിയക്ക് വിധേയമാകുന്നതിന് മുമ്പ് മരിക്കുന്നു.ശസ്ത്രക്രിയയോട് കൂടി ധമനികളിലുള്ള നീര്‍ത്തുള്ളികള്‍ നിലനില്‍ക്കാത്തത് മൂലവും മരണം സംഭവിക്കുകയാണ്.
ഇതിന് കൃത്യമായ പരിഹാരമാണ് സ്കാനിംഗിലൂടെ ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.അള്‍ട്രാ സൗണ്ട് സ്കാനിംഗ് വഴി അനിറോസം രോഗികളെ കണ്ടെത്തുന്നു . മുറിവ് പറ്റിയ ധമനികളിലെ ഭാഗങ്ങള്‍ സിന്തറ്റിക്ക് ട്യൂബ് ഉപയോഗിച്ച് ഗ്രാഫ്റ്റ് എന്ന സാങ്കേതിക വിദ്യയിലൂടെ നിര്‍മ്മിച്ച് നേരത്തെ തന്നെ അപകടാവസ്ഥ തരണം ചെയ്യാനാണ് ഗവേഷകര്‍ ഇപ്പോള്‍ ശ്രമങ്ങള്‍ നടത്തുന്നത്. പദ്ധതി വിജയകരമാക്കാനും സാധിച്ചു.ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടെഷന്‍റെ അസിസ്റ്റന്‍റ് മെഡിക്കല്‍ ഡയറക്റ്ററായ ഡോ മൈക്ക് നാപ്റ്റന്‍റെ നേതൃത്വത്തിലാണ് ആയിരങ്ങളുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാനുള്ള പുതുവഴികള്‍ ശാസ്ത്രലോകം വികസിപ്പിച്ചെടുത്തിരിക്കുന്നത്.