തിരുവനന്തപുരം: തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ കേരളം ഗുജറാത്തിനെതിരെ മല്‍സരത്തിന് ഇറങ്ങുന്നു. ഗുജറാത്തിലെ നദിയാദിലെ ശംഭുഭായി വി പട്ടേല്‍ സ്‌റ്റേഡിയത്തില്‍ 14 മുതല്‍ 17 വരെയാണ് കേരളം ഗുജറാത്തിനെ നേരിടുന്നത്. ജാര്‍ഖണ്ഡിനെതിരെയുള്ള ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങുന്നത്. പരിക്കേറ്റ മോനിഷിന് പകരം സിജോമോന്‍ ജോസഫിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ മത്സരത്തിലെ വിജത്തോടെ ഗ്രൂപ്പ് ബിയില്‍ ആറ് പോയിന്റോടെ കേരളം രണ്ടാം സ്ഥാനത്താണ്. ഏഴുപോയിന്റുള്ള സൗരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്