തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ പോലീസിനെതിരെ കൂടുതല്‍ തെളിവുകള്‍. രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് മര്‍ദനമേറ്റതിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്.രാജ്കുമാറിന്റെ നെഞ്ചിന്റേയും തുടയുടേയും വയറിന്റേയും ഭാഗത്ത് കൂടുതല്‍ പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്കുമാറിന്റെ ആന്തരീകാവയവങ്ങള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്.
ന്യൂമോണിയ ബാധിച്ചാണ് രാജ്കുമാര് മരിച്ചതെന്നായിരുന്നു ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം ന്യുമോണിയ ആണെങ്കിലും രോഗബാധയിലേക്ക് നയിച്ചത് മര്‍ദനമേറ്റ് ആന്തരീകാവയവങ്ങള്ക്കുണ്ടായ പരുക്കാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.അണുബാധയെക്കുറിച്ച് കൂടുതല്‍ അറിയാനാണ് ആന്തരീകാവയവങ്ങള്‍ പരിശോധനയ്ക്കയച്ചത്.