ദില്ലി:നരേന്ദ്രമോദി നയിക്കുന്ന രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ.ധനമന്ത്രി നിര്‍മല സീതാരാമന്റെയും കന്നി ബജറ്റാണിത്.സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ബജറ്റില്‍ ഊന്നല്‍ നല്‍കുക. തൊഴില്‍ പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനങ്ങളും കാര്‍ഷിക മേഖലയില്‍ പുതിയ പദ്ധതികളും പ്രതീക്ഷിക്കുന്നുണ്ട്.ബജറ്റിന് മുന്നോടിയായി സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് ഇന്ന് ലോക്സഭയില്‍ വെക്കും.
രാജ്യത്തെ ഏറ്റവും വലിയ നിരക്കിലുള്ള തൊഴിലില്ലായ്മ, വളര്‍ച്ചാ നിരക്കിലുണ്ടായിരിക്കുന്ന ഇടിവ് തുടങ്ങിയ പ്രതിസന്ധികള്‍ക്കാണ് ബജറ്റില്‍ പരിഹാരം കാണണം. ജിഎസ്ടിയും നോട്ട് നിരോധനവും തകര്‍ത്ത സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയെന്നതും ബജറ്റിലെ വെല്ലുവിളിയാണ്.