കോഴിക്കോട്:എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാക്കുന്നതിന് കോടതിയുടെ വിലക്ക്.തന്റെ തിരക്കഥ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് എം.ടി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോഴിക്കോട് മുന്‍സിഫ് കോടതി ഉത്തരവിട്ടത്.കേസ് തീര്‍പ്പാകും വരെ തിരക്കഥ ഉപയോഗിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മാണക്കമ്പനിക്കും നോട്ടീസ് അയയ്ക്കാനും ഉത്തരവായി.കേസ് ഒക്ടോബര്‍ 25 ന് വീണ്ടും പരിഗണിക്കും.
നാലുവര്‍ഷം മുന്‍പ് കരാര്‍ ഒപ്പുവെച്ച സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതില്‍ പ്രതിഷേധിച്ചാണ് എം.ടി തിരക്കഥ തിരിച്ചു വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും,തിരക്കഥ കൈമാറുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചുനല്‍കാമെന്നും ഹര്‍ജിയില്‍ എം.ടി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ തന്റെ വീഴ്ചയില്‍ നിന്നുണ്ടായ തെറ്റിദ്ധാരണയാണ് വിവാദത്തിന് കാരണമെന്നും എം.ടി സാറിനെ നേരിട്ടുകണ്ട് ക്ഷമ ചോദിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമ വ്യവസായപ്രമുഖനായ ബിആര്‍ ഷെട്ടിയാണ് നിര്‍മ്മിക്കുന്നത്.