തിരുവനന്തപുരം:മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി.ചെന്നൈയില്‍ കാവേരി ആശുപത്രിയിലെത്തി എം.കരുണാനിധിയെ സന്ദര്‍ശിച്ചശേഷം വൈകുന്നേരം ആറു മണിയോടെയാണ് തിരുവനന്തപുരത്ത്എത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ പി.സദാശിവം,മുഖ്യമന്ത്രി പിണിറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.രാഷ്ട്രപതി ഇന്ന് രാജ്ഭവനില്‍ തങ്ങും.
തിങ്കളാഴ്ച 12-ന് നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ ഉദ്ഘാടനം ചെയ്യും.വൈകിട്ട് കൊച്ചിയിലേക്ക് പോകും.
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ബോള്‍ഗാട്ടി പാലസില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കുമൊപ്പം പ്രഭാതഭക്ഷണ സത്കാരത്തില്‍ പങ്കെടുക്കും. 11.30-ന് തൃശ്ശൂര്‍ സെ്ന്റ് തോമസ് കോളേജിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗുരുവായൂരിലേക്ക് പുറപ്പെടും.ക്ഷേത്രദര്‍ശനത്തിനുശേഷം 4.30-ന് കൊച്ചി വഴി ഡല്‍ഹിയിലേക്ക് പോകും.