പത്തനംതിട്ട:ശബരിമലയില്‍ സ്ത്രീപ്രവേശന വിധി നടപ്പാക്കാനിറങ്ങിയ രഹ്നാഫാത്തിമയ്ക്ക് ജയില്‍ തന്നെ ശരണം.മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളി.പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.രഹനാ ഫാത്തിമയെ ചോദ്യം ചെയ്യാനായി പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന റിവ്യു പെറ്റീഷന്‍ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.രഹ്ന ഫാത്തിമ ഇപ്പോള്‍ കൊട്ടാരക്കര ജയിലിലാണ് കഴിയുന്നത്.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ മതവികാരം വ്രണപ്പെടുന്ന രീതിയിലുള്ള ചിത്രം ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചുവെന്നതാണ് രഹ്നാഫാത്തിമയ്‌ക്കെതിരായ കേസ്.ബിജെപി നേതാവ് ബി.രാധാകൃഷ്ണ മേനോനാണു രഹ്നയ്‌ക്കെതിരെ പരാതി നല്‍കിയത്.അറസ്റ്റിനു പിന്നാലെ ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹ്‌നയെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.