രാം ജെത്മലാനി വിടവാങ്ങി.

ന്യൂ ഡൽഹി : ഇന്ത്യയിലെ പ്രശസ്ത അഭിഭാഷകരിൽ ഒരാളും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന രാം ജെത്മലാനി ഇന്ന് രാവിലെ ദില്ലിയിലെ വീട്ടിൽ വച്ച് അന്തരിച്ചു. അദ്ദേഹത്തിന് 95 വയസ്സായിരുന്നു. “കോടതിയിലും പാർലമെന്റിലും സമൃദ്ധമായ സംഭാവനകൾ നൽകിയ അസാധാരണനായ ഒരു അഭിഭാഷകനെയും ഐതിഹാസിക വ്യക്തിത്വത്തേയും ഇന്ത്യക്ക് നഷ്ടമായി,” പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. അദ്ദേഹം ബുദ്ധിമാനും ധീരനുമായിരുന്നു. ഏത് വിഷയത്തിലും ധൈര്യത്തോടെ അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാറില്ല എന്നും പ്രധാനമന്ത്രി മോദി സന്ദേശത്തിൽ പറഞ്ഞു.