തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളം നിയമസഭാ പാസ്സാക്കിയ പ്രമേയത്തെ ചൊല്ലി സംസ്ഥാന ബി ജെ പി നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസം രൂക്ഷം.പ്രമേയം നിയമസഭാംഗങ്ങൾ ഐകകണ്ഠേന പാസ്സാക്കിയ സാഹചര്യം നിയമസഭയിൽ ഒരംഗമുള്ള ബി ജെ പിയെ അമ്പരപ്പിച്ചിരിക്കുകയാണ് .പ്രസംഗിക്കാൻ കിട്ടിയ നാലുമിനിറ്റ് സമയം കേന്ദ്ര സർക്കാർ നടപടിയെ ഓ രാജഗോപാൽ എം എൽ എ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ സഭയിൽ വിഷയം വോട്ടിനിട്ടപ്പോൾ അദ്ദേഹം എതിർത്ത് കൈ പോക്കാത്തതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത് .ഈ നിയമസഭയിൽ “ഞാനൊരാൾ എതിർത്തിട്ടു എന്ത് കാര്യം ,വെറുതെ സമയം മെനക്കെടുതിക്കാം എന്നല്ലാതെ എന്ന രാജഗോപാലിന്റെ വിശദീകരണം കാര്യങ്ങൾ കൂടുതൽ കുഴച്ചിരിക്കുന്നു .വളരെ മുതിർന്ന നേതാവായ രാജഗോപാലിനെ തള്ളാനും കൊള്ളാനും ആകാത്ത നിലയിലാണ് ഇപ്പോൾ ബി ജെ പി .രണ്ടു മാസത്തിലേറെയായി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു കിടക്കുന്നതിന്റെ നാണക്കേടും സംസ്ഥാനത്തു ബി ജെ പി അഭിമുഖീകരിക്കുന്നു.