ബെംഗളൂരു:കര്‍ണ്ണാടകയില്‍ 13 വിമത എംഎല്‍മാര്‍ രാജിയില്‍ ഉറച്ചു നില്‍ക്കുന്നതിനിടെ സമവായ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് ജെഡിഎസ് നേതൃത്വം ബംഗളൂരുവില്‍ യോഗം ചേരുന്നു.നേരത്തേ ദേവഗൗഡയും കുമാരസ്വാമിയും ജെഡിഎസ് എംഎല്മാരെക്കണ്ടിരുന്നു.എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് വിമതരുമായി അനുനയശ്രമങ്ങള്‍ നടത്തുന്നത്.
നിലവിലെ മന്ത്രിമാര്‍ ഒഴിഞ്ഞ് വിമതര്‍ക്ക് മന്ത്രിപദവി നല്‍കണമെന്ന് ജെഡിഎസ് മന്ത്രി ജി ടി ദേവഗൗഡ ആവശ്യപ്പെട്ടു.സിദ്ധരാമയ്യ മുഖ്യമന്ത്രിയാവണമെന്ന് ജെഡിഎസ് – കോണ്‍ഗ്രസ് ഏകോപനസമിതി തീരുമാനിച്ചാല്‍ എതിര്‍ക്കില്ലെന്നും ജി ടി ദേവഗൗഡ പറഞ്ഞു.
സര്‍ക്കാര്‍ താഴെ വീഴുമെന്ന അവസ്ഥയില്‍ ക്യാബിനറ്റ് പദവി കിട്ടാത്തതടക്കം അതൃപ്തിയുള്ള വിമതര്‍ക്ക് മന്ത്രിപദവി കൊടുത്ത് പ്രശ്നങ്ങളൊതുക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.അതേസമയം തങ്ങള്‍ ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രിയെ മാറ്റിയാലും രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്നും വിമത എംഎല്‍എമാര്‍ അറിയിച്ചു.