കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ച് പ്രമുഖ അഭിഭാഷകന് സി.പി.ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
കീഴടങ്ങാന്‍ ഉദയഭാനുവിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് അപേക്ഷിച്ചുവെങ്കിലും ഇത് കോടതി അംഘീകരിച്ചില്ല. ഏത് ഉന്നതനുംമുകളിലാണ് നീതിപീഠമെന്നും കേസ് അന്വേഷണം മുന്നോട്ട് നീങ്ങാന്‍ ഉദയഭാനുവിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവ് കൊലപ്പെട്ട കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. ഉദയഭാനുവിന്റെ ഭൂമി ഇടപാടുകളില്‍ രാജീവും ഭാഗമായിരുന്നുവെന്നും ഇതേ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാജീവിനെ ഉദയഭാനു ക്വട്ടേഷന്‍ നല്കി വധിക്കുകയായിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.