ന്യൂഡല്‍ഹി:അഭിമാനത്തോടെ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യന്‍ മണ്ണിലെത്തി.പാക് കസ്റ്റഡിയിലായിരുന്ന വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യക്ക് കൈമാറി.5.20 നാണ് വ്യോമസേനാ ഉന്നത ഉദ്യോഗസ്ഥര്‍ അഭിനന്ദനെ സ്വീകരിച്ചു.
വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ അഭിനന്ദനെ സ്വീകരിക്കാന്‍ വാഗാ അതിര്‍ത്തിയിലെത്തി.കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംങ് അടക്കമുള്ളവരും എത്തുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നെങ്കിലും രാഷ്ട്രീയക്കാര്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.അഭിനന്ദന്റെ കുടുംബാംഗങ്ങളും വാഗയിലെത്തിയിട്ടുണ്ട്.ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന ഗേറ്റിന് ഒരു കിലോമീറ്റര്‍ അകലെ ദേശീയ പതാകകളുമായി ഒട്ടേറെ പേരാണ് വിംങ് കമാന്‍ഡറെ സ്വീകരിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നത്.അതിര്‍ത്തിയില്‍ വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിട്ടുള്ളത്.