ദില്ലി:രാജ്യം ആരുടെ മുന്നിലും തലകുനിക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ത്യ സുരക്ഷിത കരങ്ങളിലാണ്.ഇന്ത്യയെ ശിഥിലമാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് കൂടുതലൊന്നും പറയാനും പ്രധാനമന്ത്രി തയ്യാറായില്ല.
നേരത്തെ വിദേശകാര്യ സെക്രട്ടറി അതിര്‍ത്തിയില്‍ നടത്തിയ വ്യോമാക്രമണം സ്ഥിരീകരിച്ചിരുന്നു.പുല്‍വാമ ഭീകരാക്രമണത്തിന്റെ മറുപടിയായി അതിര്‍ത്തിയിലെ ജെയ്‌ഷെ തീവ്രവാദികളുടെ ഏറ്റവും വലിയ പരിശീലന ക്യാമ്പ് ഇന്ത്യന്‍ സേന തകര്‍ത്തു.ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന നേതാക്കളെല്ലാം കൊല്ലപ്പെട്ടുവെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
