ന്യൂഡല്‍ഹി:രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗം രഥിന്‍ റോയ്.രാജ്യത്തിന്റെ സാമ്പത്തിക രംഗം ‘മിഡില്‍ ഇന്‍കം ട്രാപ്’ (പ്രത്യേക വരുമാനത്തിലൂടെയുണ്ടാകുന്ന സാമ്പത്തിക വളര്‍ച്ചയുടെ പരിധി) അവസ്ഥയിലാണെന്നും ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധി ഭാവിയില്‍ ഇന്ത്യയും നേരിടേണ്ടിവരുമെന്നും രതിന്‍ റോയ് പറഞ്ഞു.
ഇന്ത്യയുടെ സാമ്ബദവ്യവസ്ഥ ഘടനാപരമായ തളര്‍ച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.ജനസംഖ്യയിലെ പത്ത് കോടിയോളം വരുന്ന ആളുകളുടെ ഉപഭോഗത്തെ ആശ്രയിച്ചാണ് നിലവില്‍ ഇന്ത്യന്‍ സമ്പദ്ഘടന വളര്‍ന്നുകൊണ്ടിരിക്കുന്നത്.ഇത് ഇപ്പോള്‍ പരമാവധിയിലെത്തി നില്‍ക്കുകയാണെന്ന് രതിന്‍
റോയ് പറയുന്നു. 1991 മുതല്‍ ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ വളര്‍ന്നുകൊണ്ടിരുന്നത് കയറ്റുമതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നില്ലെന്നും രഥിന്‍ റോയ് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ പോലെയാകാതെ ബ്രസീലോ ദക്ഷിണാഫ്രിക്കയോ ആയി മാറാനാണ് സാദ്ധ്യതയെന്നും രതിന്‍ റോയ് പറയുന്നു .
നിലവിലെ ഇന്ത്യയുടെ ജനസംഖ്യയില്‍ ഭൂരിഭാഗവും ദാരിദ്ര്യത്തില്‍ നീങ്ങുന്ന സാഹചര്യത്തില്‍ ഈ പ്രതിസന്ധി രാജ്യത്തിന് ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ പ്രതിസന്ധി രാജ്യത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും എന്നെങ്കിലുമൊരിക്കല്‍ ഈ പ്രതിസന്ധിയില്‍ അകപ്പെട്ടാല്‍ അതില്‍ നിന്ന് പുറത്തുകടക്കുക അത്ര എളുപ്പമല്ലെന്നും രഥിന്‍ റോയ് വ്യക്തമാക്കി.