തൃശൂര്‍:കേരളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയ പൂജാരി അറസ്റ്റിലായി.തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ ജയരാമനാണ് പുലര്‍ച്ചയോടെ അറസ്റ്റിലായത്.കുന്നംകുളം അസി.പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
തൃശൂര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് ഇയാള്‍ വധഭീഷണി മുഴക്കിയത്.മദ്യലഹരിയിലാണ് ഫോണ്‍ വിളിച്ച് ഭീഷണി മുഴക്കിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.പോലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഇന്നലെയാണ് തലസ്ഥാനത്തെത്തിയത്.ഇന്നു രാവിലെ നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങായ ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’പരിപാടി ഉദ്ഘാടനം ചെയ്തശേഷം രാഷ്ടപതി വൈകിട്ട് കൊച്ചിയിലേക്കു പോകും.
ചൊവ്വാഴ്ച രണ്ടു പരിപാടികളില്‍ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി തൃശൂരിലെത്തുന്നുണ്ട്.ഗുരുവായൂര്‍ ക്ഷേത്രവും സന്ദര്‍ശിക്കും.ഇതിനിടയിലാണ് വധഭീഷണിയുണ്ടായ പശ്ചാത്തലത്തില്‍ തൃശൂരിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.