കൊച്ചി: രാഷ്ട്രീയത്തിന്റെ പേരില്‍ കലാലയങ്ങളില്‍ ഇനിയെരാള്‍ കൊല്ലപ്പെടരുതെന്ന് ഹൈക്കോടതി.കലാലയ രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.കലാലയങ്ങള്‍ രാഷ്ട്രീയത്തിനു മാത്രമുള്ളതല്ലെന്നും കോടതി പറഞ്ഞു.
മഹാരാജാസില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് നിരാശാജനകമാണ്.കലാലയ രാഷ്ട്രീയം സംബന്ധിച്ച ഉറപ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി പാലിക്കാത്തതിന്റെ പരിണിത ഫലമാണ് ഇതെല്ലാം.അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.
2001-ലെ വിധിക്കുശേഷം കലാലയരാഷ്ട്രീയം സംബന്ധിച്ച ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.ക്യാംപസ് രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ മൂന്നാഴ്ച്ചയ്ക്കുള്ളില്‍ അറിയിക്കാനും കോടതി ഉത്തരവിട്ടു.