കരിപ്പൂര്‍:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയും കേരളത്തിലെത്തി. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.രാത്രി 9.10-ഓടെ കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധി കോഴിക്കോടേക്ക് തിരിച്ചു.പ്രിയങ്കാ ഗാന്ധി നേരത്തേ എത്തി എയര്‍പോര്‍ട്ടിലെ വിഐപി ലോഞ്ചില്‍ ഇരുന്നശേഷം രാഹുലിനൊപ്പമാണ് പുറത്തേക്കു വന്നത്.കെ സി വേണുഗോപാല്‍,മുകുള്‍ വാസ്നിക്,പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ രാഹുലിനെയും പ്രിയങ്കയെയും സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തില്‍ നിന്നും രാഹുലും പ്രിയങ്കയും കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു.നൂറുകണക്കിനു പ്രവര്‍ത്തകരുടെ ആരവങ്ങള്‍ക്കിടയിലൂടെയാണ് രാഹുല്‍ കടന്നുവന്നത്.
അസമിലെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ക്കു ശേഷമാണ് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് എത്തിയത്. നാളെ 11 മണിയോടെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കല്‍പ്പറ്റയിലെത്തുന്ന രാഹുല്‍ കളക്ടറേറ്റിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.