ശ്രീനഗര്‍:ജമ്മുകാശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയ പ്രതിപക്ഷനേതാക്കളുടെ സംഘത്തെ ശ്രീനഗറില്‍ തടഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ശ്രീനഗര്‍ വിമാന ത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു. മാധ്യമങ്ങളെക്കാണാനും അനുവദിച്ചില്ല.
രാഹുല്‍ ഗാന്ധിക്കൊപ്പം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി,കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ,കെ സി വേണുഗോപാല്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേരാണ് രാഹുലിനൊപ്പമുണ്ടായിരുന്നത്.നേതാക്കളുടെ സന്ദര്‍ശനം സമാധാനം പുന:സ്ഥാപിക്കാനുള്ള നടപടികളെ ബാധിക്കുമെന്ന് കാണിച്ചാണ് കാശ്മീര്‍ ഭരണകൂടം നേതാക്കളെ തിരിച്ചയച്ചത്.
നേതാക്കളുടെ സന്ദര്‍ശനം വിലക്കിക്കൊണ്ട് കശ്മീര്‍ ഭരണകൂടം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി തടങ്കലിലാക്കിയ നേതാക്കളെ കാണാന്‍ കാശ്മീരിലെത്തിയ സീതാറാം യെച്ചൂരി, ഡി.രാജ, ഗുലാം നബി ആസാദ് എന്നിവരെ ക്രമസമാധാന പ്രശ്‌നം പറഞ്ഞ് നേരത്തെ തിരിച്ചയച്ചിരുന്നു.
