അഹമ്മദാബാദ് : സാമൂഹിക മാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാനായി ഉപയോഗിക്കുന്ന വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള പ്രയോഗങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാനായി ബിജെപി വ്യാപകമായി ചില വാക്കുകള്‍ ഉപയോഗിച്ചിരുന്നു.

ഇലക്ഷന് മുമ്പേ പരസ്യം പുറത്തിറക്കുന്നതിന് മുന്‍പായി ഇതിന്റെ സര്‍ട്ടിഫിക്കറ്റിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ കമ്മിറ്റിയെ സമീപിച്ചപ്പോള്‍ അത്തരം പ്രയോഗങ്ങള്‍ നീക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു.

കമ്മീഷന്റെ തീരുമാനം പുനപരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.