ദില്ലി:രാഹുല്‍ ഗാന്ധിക്കുവേണ്ടി നിരാഹാരവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിലെ എഐസിസി ആസ്ഥാനത്തിനു മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാഹാരമിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് പുതിയ നേതൃത്വമുണ്ടാക്കാന്‍ വേണ്ടിയെന്ന് പറഞ്ഞ് നേതാക്കള്‍ കൂട്ടമായി രാജി വെച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ നിരാഹാരവും തുടങ്ങിയിരിക്കുന്നത്.
അതേസമയം, രാഹുല്‍ ഗാന്ധി ഇന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. മൂന്നരയ്ക്ക് രാഹുലിന്റെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന 5 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പങ്കെടുക്കുന്നത്.