അമേഠി:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി റോബര്‍ട്ട് വാധ്ര എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. അമേഠിയെക്കൂടാതെ വയനാട്ടിലും രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നുണ്ട്.ഏപ്രില്‍ നാലിന് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന റോഡ് ഷോയ്ക്ക് ശേഷമാണ് അമേഠിയില്‍ രാഹുല്‍ ഗാന്ധി പത്രിക നല്‍കിയത്.പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും മക്കളുമടക്കം അണിനിരന്ന റോഡ്‌ഷോ കോണ്‍ഗ്രസിന്റെ ശക്തിപ്രകടനമായി. കഴിഞ്ഞ 15 വര്‍ഷമായി രാഹുല്‍ ഗാന്ധിയാണ് അമേഠി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.മെയ് ആറിനാണ് അമേഠിയിലെ വോട്ടെടുപ്പ്.