കല്‍പ്പറ്റ:വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി കോഴിക്കോട്ടു നിന്നും വയനാട്ടിലേക്കു തിരിച്ചു. അല്‍പ്പസമയത്തിനുമുന്‍പ് കോഴിക്കോടു ഗസ്റ്റ്ഹൗസില്‍നിന്നും വിക്രം മൈതാനിയിലെത്തിച്ചേര്‍ന്ന രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും അവിടെനിന്നും ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് പോയി.അതീവ സുരക്ഷയാണ് വിക്രം മൈതാനിയില്‍ ഒരുക്കിയിരുന്നത്.11 മണിക്ക് രാഹുല്‍ കലക്ടറേറ്റില്‍ പത്രിക സമര്‍പ്പിക്കും. തുടര്‍ന്ന് കല്‍പ്പറ്റ ടൗണ്‍ വരെ രാഹുലും പ്രിയങ്കയും റോഡ്‌ഷോയില്‍ പങ്കെടുത്ത് അണികളെ അഭിസംബോധന ചെയ്യും.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം റാലിയി
ല്‍ പങ്കെടുക്കും.