വയനാട്:തിരുനെല്ലി ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി എത്തി പിതൃതര്‍പ്പണം നടത്തി.അച്ഛന് രാഹുല്‍ ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത പാപനാശത്തിലെത്തിയാണ് പിതൃതര്‍പ്പണ ചടങ്ങുകള്‍ നടത്തിയത്.പിതൃതര്‍പ്പണച്ചടങ്ങുകള്‍ സ്വകാര്യമായി നടത്തണമെന്ന് രാഹുല്‍ ഗാന്ധിക്ക് നിര്‍ബന്ധമുണ്ടായിരുന്നതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ചുരുക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കും ദേശീയമാധ്യമത്തിനും മാത്രമാണ് ചടങ്ങില്‍ പ്രവേശനമുണ്ടായിരുന്നത്.കെസി വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും ചടങ്ങുകളില്‍ പങ്കെടുത്തു.
1991 ല്‍ കെ കരുണാകരനാണ് തിരുനെല്ലിയിലെ പാപനാശിനിയില്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയത്.ക്ഷേത്രദര്‍ശനം നടത്തിയശേഷം എഴുനൂറ് മീറ്റര്‍ ദൂരെയുള്ള പാപനാശിനിയിലേക്ക് നടന്നാണ് രാഹുല്‍ എത്തിയത്. ക്ഷേത്രത്തിലേക്കു വരുന്ന റോഡ് കൂടുതലും വനമേഖലയോടുചേര്ന്നാണുള്ളത്.മാവോയിസ്റ്റ് ഭീഷണി നിലനല്‍ക്കുന്നതിനാല്‍ പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.തണ്ടര്‍ബോള്‍ട്ട് അടക്കം 500 ഓളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്.
തിരുനെല്ലി ക്ഷേത്രത്തിലെത്തിയശേഷം തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങണമെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ തീരുമാനം.ഇനി പ്രചരണത്തിനായി രാഹുല്‍ സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകും.