തിരുവനന്തപുരം:രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാന്‍ വരുന്നതിനെതിരെ ഡല്‍ഹിയില്‍ ചില പ്രസ്ഥാനങ്ങള്‍ ഗൂഢാലോചന നടത്തുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.ഇടതുപക്ഷത്തിനുള്ള വിമര്‍ശനമായാണ് മുല്ലപ്പള്ളിയുടെ പരാമര്‍ശം.രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാന്‍ എത്തില്ലെന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പായിട്ടും മുല്ലപ്പള്ളി ഇപ്പോഴും പ്രതീക്ഷയിലാണ്.രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്നും അതുണ്ടായാല്‍ പ്രഖ്യാപനം വരുമെന്നും മുല്ലപ്പള്ളി കോഴിക്കോട്ട് പറഞ്ഞു.
രാഹുല്‍ വരാതിരിക്കാന്‍ ദില്ലിയില്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇത് വരും ദിവസങ്ങളില്‍ വെളിപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുല്‍ വരുമെന്നു പറഞ്ഞതോടെ ഇടതുപക്ഷത്തിന്റെ ഉറക്കം കെട്ടിരിക്കുകയാണ്.രാഹുല്‍ കേരളത്തില്‍ മത്സരിക്കാന്‍ വരരുതെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എന്താണ് അവകാശമെന്നും മുല്ലപ്പള്ളി ചോദിച്ചു.
രാഹുല്‍ വരുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതിനെക്കുറിച്ച് അറിയില്ല. അങ്ങനെ പറയാന്‍ സാധ്യതയില്ല. എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായാണ് രാഹുല്‍ വരണമെന്ന് ആവശ്യപ്പെട്ടതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.