മുംബൈ:രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു.ഡോളറിനെതിരെ രൂപയുടെ മൂല്യം 71 ആയാണ് കുറഞ്ഞത്.ഒരു അമേരിക്കന്‍ ഡോളര്‍ കിട്ടണമെങ്കില്‍ 71 രൂപ കൊടുക്കണം എന്നതാണ് സ്ഥിതി.ഇത് ചരിത്രത്തിലെ തന്നെ റെക്കോര്‍ഡാണ്.ഈ നിലയില്‍ നിന്ന് രൂപയ്ക്ക് പെട്ടെന്നുള്ള ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പും സാധ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡോളര്‍ വലിയ തോതില്‍ സംഭരിക്കപ്പെടുന്നതാണ് രൂപയുടെ മൂല്യം ഇടിവിനുള്ള പ്രധാന കാരണം.അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുന്നതാണ് ഡോളറിന്റെ മൂല്യം കൂടുന്നതിന് കാരണം.എണ്ണക്കമ്പനികള്‍ വലിയതോതില്‍ ആണ് ഡോളര്‍ വാങ്ങിക്കൂട്ടുന്നത്.കൂടാതെ പൊതുമേഖല ബാങ്കുകളും ഡോളര്‍ സംഭരിക്കുകയാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രൂഡ് ഓയില്‍ വിലയില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.അമേരിക്കന്‍ വിലക്ക് മൂലം ഇറാനില്‍ നിന്നുള്ള എണ്ണ വിപണിയില്‍ എത്താത്തതാണ് ക്രൂഡ് ഓയിലിന്റെ ഇപ്പോഴത്തെ വിലവര്‍ദ്ധനയ്ക്ക് കാരണം.
