തിരുവനന്തപുരം:സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. സ്‌കൂള്‍ തുറക്കുന്നത് നീട്ടി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ നാലിനോ അഞ്ചിനോ ചെറിയ പെരുന്നാള്‍ ആഘോഷിക്കാനുള്ള സാധ്യതയുള്ളതിനാല്‍ സ്‌കൂള്‍ തുറക്കല്‍ തീയതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും കത്ത് നല്‍കി. ഇതേത്തുടര്‍ന്നാണ് ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കാനുള്ള തിരുമാനം സര്‍ക്കാര്‍ മാറ്റിയത്.