ന്യൂഡല്‍ഹി:റഫാല്‍ യുദ്ധവിമാന ഇടപാടിലെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്ന് സുപ്രിം കോടതി.എന്നാല്‍ പ്രധാനമന്ത്രി എതിര്‍ കക്ഷി ആയതിനാല്‍ നോട്ടീസ് അയക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു.പ്രധാനമന്ത്രിക്ക് നേരിട്ട് നോട്ടീസ് കിട്ടുന്നത് തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയമായി ഉപയോഗിക്കാനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.
റഫാല്‍ കരാറിലെ അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍ ശര്‍മ്മ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.റഫാല്‍ ഇടപാടിന് പാര്‍ലമെന്റിന്റെ അംഗീകാരമില്ലെന്നും അഴിമതിയുടെ കറ പുരണ്ടിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.