ചണ്ഡീഗഢ്: ഹരിയാനയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഏഴു വയസുകാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ പതിനൊന്നാം ക്ലാസുകാരനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മുഴുവന്‍ സി.ബി.ഐ ആസ്ഥാനത്ത് വച്ച് കുട്ടിയെ വിഷദമായി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
പരീക്ഷയും അദ്ധ്യാപക – രക്ഷകര്‍ത്തൃ യോഗവും മാറ്റിവയ്ക്കാന്‍ വേണ്ടിയായിരുന്നു പ്രദ്യുമന്‍ ഠാക്കൂറിനെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടെ മൊഴി നല്‍കിയതായി സി.ബി.ഐ അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുട്ടി കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രദ്യുമന്‍ കൊല്ലപ്പെട്ടിടത്ത് ആദ്യം എത്തിയത് ഈ പതിനൊന്നാം ക്ലാസുകാരനായിരുന്നു.
എന്നാല്‍ തന്റെ മകന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ പറയുന്നു.
സെപ്തംബര്‍ എട്ടിനാണ് റയാന്‍ സ്‌കൂളിലെ ശുചിമുറിയില്‍ പ്രദ്യുമന്‍ ഠാക്കൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
