തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് അനുകൂലമാകുമെന്ന് കരുതിയിട്ടല്ല റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
എന്ത് കുറ്റമാണ് ചുമത്തിയത്, ഏത് സാഹചര്യത്തിലാണ് ആക്ഷേപങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ആരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റപ്പെടുത്തുന്നത്. തുടങ്ങിയവ അറിയാനാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ല. കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളിടത്തോളം കാലം ഒരു തരത്തിലും പേടിപ്പിക്കാനാകില്ല. റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താന്‍ ശ്രമം തുടരും. കേസില്‍ നിയമയുദ്ധം നടത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
