മലയാളസിനിമയുടെ ചരിത്രം തിരുത്തി മോഹന്‍ലാലിന്റെ ‘ഒടിയന്’ .റിലീസിന് മുമ്പേ നൂറ് കോടി നേടിയാണ് ‘ഒടിയന്’ ഹിറ്റായത്. സംവിധായകന് ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസ് വഴി നൂറ് കോടിയോളം നേടിയെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. സാറ്റലൈറ്റ് റൈറ്റ്സ്,തീയേറ്ററിക്കല്‍ റൈറ്റ്സ്,ഓഡിയോ വീഡിയോ റൈറ്റ്സ്,റീമേക്കിംഗ് റൈറ്റ്സ്,ഡബ്ബിംഗ് റൈറ്റ്സ്,ഓവര്‍സീസ് റൈറ്റ്സ് എന്നിവയില്‍ നിന്നാണ് 100 കോടി ഒടിയന് സ്വന്തമാക്കിയത്.
‘ 2.0’, ‘ബാഹുബലി’ തുടങ്ങിയ ചിത്രങ്ങള്‍ റിലീസിന് മുമ്പേ നൂറ് കോടി നേടിയിട്ടുണ്ട്.എന്നാല്‍ മലയാളത്തില്‍ ഇതാദ്യമാണ്. ഒടിയനിലെ ഗാനങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ഹിറ്റായി. ആക്ഷന്‍ രംഗങ്ങളുള്ള ചിത്രത്തിന്റെ ട്രെയ്ലറും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
30 മുതല്‍ 65 വയസ് വരെയുള്ള വ്യത്യസ്ത ഗെറ്റപ്പുകളിലൂടെയാണ് മോഹന്‍ലാല്‍ മാണിക്യന് എന്ന കേന്ദ്രകഥാപാത്രമാവുന്നത്.മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നത് പുലിമുരുകനിലൂടെ മലയാളികള്‍ക്ക് പരിചിതനായ പീറ്റര്‍ ഹെയ്നാണ്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഹരികൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.പ്രകാശ് രാജ് വില്ലന്‍ കഥാപാത്രമാവുന്ന ചിത്രത്തില്‍ സന അല്‍ത്താഫ്, നരേന്, സിദ്ദിഖ്, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഈ മാസം 14 ന് ഒടിയന് തീയേറ്ററുകളിലെത്തും.