മുംബൈ:റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു.ആചാര്യയുടെ കാലാവധി തീരാന്‍ ആറു മാസം കൂടിയുണ്ടായിരുന്നു.ന്യൂയോര്‍ക്ക് സര്‍വ്വകാലാശാലയിലെ ബിസിനസ് സ്‌കൂളില്‍ പ്രൊഫസറായിരുന്ന ആചാര്യ അവിടേയ്ക്ക് തന്നെ മടങ്ങിപ്പോകുമെന്നാണ് വിവരം.
2016 ലാണ് വിരാല്‍ ആചാര്യയെ മൂന്നു വര്‍ഷ കാലാവധിയില്‍ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചത്.റിസര്‍വ് ബാങ്കിന്റെ നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരിലൊരാളായിരുന്നു.