ഫ്രഞ്ച് കാര്നിര്മ്മാതാക്കളായ റെനോ കാപ്ച്ചറിന്റെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യയിലിറങ്ങുന്നു. 9.99 മുതല്‍ 13.88 ലക്ഷം രൂപ വരെ വിലമതിക്കുന്ന കാപ്ച്ചര്‍ എസ് യു വി കാറിന്റെ ലോഞ്ചിങ്ങ് ഇന്ന് നടന്നു. പെട്രോളിലും ഡീസലിലും ഓടാന്‍ കഴിയുന്ന കാപ്ച്ചര്‍ 1.5 ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കോടുകൂടിയതാണ്.
പെട്രോള്‍ എഞ്ചിനില്‍ അഞ്ച് സ്പീഡ് ലെവലുകളും ശരാശരി 13.87km/l മൈലേജും ലഭിക്കുമ്പോള്‍ ഡീസല്‍ എഞ്ചിനില്‍ ആറ് സ്പീഡ് ലെവലുകളും ശരാശരി 20.37km/l മൈലേജും ലഭിക്കുന്നു.
പെട്രോള്‍ വാഹനത്തിന് 9.99 മുതല്‍ 11.69 ലക്ഷം വരെ വിലയാകും. ഡീസല്‍ വാഹനത്തിന് 11.39 മുതല്‍ 13.88 ലക്ഷം വരെയാണ് വില.