തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടയുടമകളുടെ സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി ഈ മാസം ആറിന് കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ വ്യാപാരി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി. റേഷന്‍ വിതരണക്കാരുടെ വേതന പാക്കേജ് സംബന്ധിച്ച് മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്നും വ്യാപാരികളുടെ ക്ഷേമനിധി, ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ ആണെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി അറിയിച്ചു. എന്നാല്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയ സംഘടനാ നേതാക്കള്‍ സമരം പിന്‍വലിച്ചിട്ടില്ലെന്ന് അറിയിച്ചു. നാലിന് ചേരുന്ന സംയുക്ത സമരസമിതി യോഗത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും അവര്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രഖ്യാപിച്ച വേതന പാക്കേജ് നടപ്പിലാക്കുക, റേഷന്‍ കടകളില്‍ നവീകരിച്ച ഇ-പോസ് മെഷീനുകള്‍ നടപ്പിലാക്കുക, കാര്‍ഡുടമകള്‍ക്ക് വിതരണതോത് ടെലിഫോണ്‍ വഴി സന്ദേശം അയയ്ക്കുന്നതിനുമുമ്പ് റേഷന്‍ സാധനങ്ങള്‍ കടകളില്‍ എത്തിയന്ന് ഉറപ്പുവരുത്തുക, റേഷന്‍ വ്യാപാരികളുടെ വേതന കുടിശിഖ യഥാസമയം നല്‍കുക, നിരവധി ലൈസന്‍സുകള്‍ ഏകീകരിച്ച് ഒറ്റ ലൈസന്‍സ് ആക്കുക, വ്യാപാരികള്‍ക്ക് കമ്മീഷന്‍ ലഭിക്കുന്നതില്‍ നിന്നും വരുമാന നികുതി പിടിക്കുന്നത് ഒഴിവാക്കാന്‍ ഇന്‍കംടാക്‌സ് വകുപ്പിനെ സര്‍ക്കാര്‍ ബന്ധപ്പെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയ സമരത്തിന്റെ പ്രധാന ആവശ്യങ്ങള്‍ എല്ലാം തന്നെ നടപ്പില്‍ വരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.
റേഷന്‍ വിതരണം തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യരുതെന്നും വ്യാപാരികള്‍ക്ക് കൃത്യമായി തൂക്കം ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും അറിയിച്ചു. എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള സംഘടനകള്‍ കടയടപ്പ് സമരത്തില്‍ പങ്കെടുക്കുന്നില്ലെന്ന് യോഗത്തില്‍ അറിയിച്ചു. സംഘടനാ നേതാക്കളായ ജെ. ഉദയഭാനു, പി. കൃഷ്ണപ്രസാദ്, ഗോപന്‍, അഡ്വ. സുരേന്ദ്രന്‍, മീനാങ്കല്‍ കുമാര്‍, അരവിന്ദ ബാബൂ എന്നിവര്‍ സംഘടനകളെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു. ഭക്ഷ്യ വകുപ്പ് സെക്രട്ടറി മിനി ആന്റണി, വകുപ്പ് ഡയറക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചര്‍ച്ച നടത്തിയത്.