തിരുവനന്തപുരം: റേഷൻകാർഡ് സംബന്ധമായ എല്ലാ അപേക്ഷകളും ഈ മാസം 25 മുതൽ താലൂക്ക് സപ്ലൈ / സിറ്റി റേഷനിംഗ് ഓഫീസുകളിൽ സ്വീകരിച്ചു തുടങ്ങും.പുതിയ റേഷൻ കാർഡ്, അംഗങ്ങളെ ചേർക്കൽ തിരുത്തലുകൾ ഡ്യൂപ്ലിക്കേറ്റ് കാർഡ്, നോൺ ഇൻക്ലൂഷൻ സർട്ടിഫിക്കറ്റ്, നോൺ റിന്യൂവൽ സർട്ടിഫിക്കറ്റ്, റേഷൻ കാർഡിലെ അംഗങ്ങളെ മാറ്റൽ, റേഷൻ കാർഡ് മറ്റൊരു താലൂക്കിലേക്കോ സംസ്ഥാനത്തേക്കോ മാറ്റുക തുടങ്ങിയവക്കുളള അപേക്ഷകളാണ് സ്വീകരിക്കുക.
അപേക്ഷാ ഫോമുകൾ ഓൺലൈനിൽ ലഭ്യമാണ്. അത് പൂരിപ്പിച്ച് അതാത് ഓഫീസുകളിൽ എത്തിക്കേണ്ടതാണ്. അപേക്ഷാ ഫോമുകൾ സിവിൽ സപ്ലൈസ് കോർപറേഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.